Convocation - 2025

Home - Blog Detail

കോളേജിലെ 2017 -7-)മത് ബാച്ചിന്റെ- ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങും 2021- 11 -)മത് ബാച്ച് വിദ്യാർത്ഥികളുടെ ദീപം തെളിയിക്കലും സംഘടിപ്പിച്ചു. 2022ജൂലൈ 30 രാവിലെ 10 മണിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ 52വിദ്യാർത്ഥികളുടെ ബിരുദദാനവും 50 വിദ്യാർത്ഥികളുടെ ദീപം തെളിയിക്കലുമാണ് നടന്നത്. യോഗം ഇരിങ്ങാലക്കുട രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ പോളി കണ്ണൂക്കാടൻ ഉദ്‌ഘാടനം ചെയ്യുകയും ബിരുദദാനം നിർവഹിക്കുകയും ചെയ്തു. സമരിറ്റൻ സന്ന്യാസ സമൂഹ സുപ്പീരിയർ ജനറൽ ബഹു സിസ്റ്റർ ആനി തോമാസിയ CSS അധ്യക്ഷത വഹിച്ച യോഗത്തിൽ സമരിറ്റൻ സന്ന്യാസ സമൂഹത്തിന്റെ സ്നേഹോദായ പ്രൊവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയറും കോളേജിന്റെ ഡയറക്ടറുമായ ബഹു സിസ്റ്റർ സോഫിയ CSS ഒന്നാം വർഷ വിദ്യാർത്ഥികളുടെ ദീപം തെളിയിച്ചു നൽകി. കേരളം കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ അഡ്വ തോമസ് ഉണ്ണിയാടൻ മുഖ്യപ്രഭാഷണം നടത്തി അവാർഡ് ജേതാക്കളെ ആദരിച്ചു. പുല്ലൂർ സേക്രഡ് ഹാർട് മിഷൻ ഹോസ്പിറ്റൽ നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ സുമ റാഫേൽ CSS പ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു. ഫാദർ ജോഷി കല്ലേലി, സി ഡോ റീത്ത CSS എന്നിവർ ആശംസകൾ അർപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ സി ജെയ്‌സി CSS വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുകയും ബിരുദ വിദ്യാർത്ഥികൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. വിദ്യാർത്ഥി പ്രതിനിധി ആലിം ജോസഫ് മറുപടി പ്രസംഗം നൽകി. സി സോഫിയ CSS സ്വാഗതം ആശംസിച്ച യോഗത്തിൽ പ്രൊഫ നിമി എ ആർ നന്ദി പ്രകാശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Recent Posts

  • All Post
  • Activities
  • Blog
  • Events
  • Health
  • Nursing

Emergency Call

Lorem Ipsum is simply dumy text of the printing typesetting industry beautiful worldlorem ipsum.

Categories

Snehodaya College of Nursing

Quick Links

Home

About

Academics

Gallery

Contact

Work Hours

Snehodaya College of Nursing Vallakkunnu, Kallettumkara P.O. Irinjalakuda - 680683

Location

© 2025 Maintainence By Upasana4u.com Media Convergence